ലോ കോളജില്‍ എസ്‌എഫ്‌ഐ നടത്തിയ സമരരീതികളോട് യോജിപ്പില്ല ;എം.വി. ഗോവിന്ദന്‍


online news portal

തിരുവനന്തപുരം: ഗവണ്‍മെന്‍റ് ലോ കോളജില്‍ എസ്‌എഫ്‌ഐ നടത്തിയ സമരരീതികളോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോളജില്‍ നടന്നത് എന്താണെന്ന് എസ്‌എഫ്‌ഐക്കാരോട് ചോദിച്ചിട്ട് പറയാം. ജനാധിപത്യരീതിയില്‍ സമരം ചെയ്യുകയാണ് വേണ്ടതെന്നും ഗോവിന്ദന്‍ പറഞ്ഞു.


ലോ കോളജില്‍ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും മുറിക്കകത്ത് പൂട്ടിയിട്ട എസ്‌എഫ്‌ഐയുടെ നടപടിയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഗോവിന്ദന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.കെഎസ്‌യു- എസ്‌എഫ്‌ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ 24 എസ്‌എഫ്‌ഐ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

online news portal

കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലാണ് നടപടിയെടുത്തത്.കെഎസ്‌യു പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദിച്ചുവെന്നും അവര്‍ക്കെതിരെയും നടപടി വേണമെന്നും അല്ലാത്ത പക്ഷം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 21 അധ്യാപകരെ കഴിഞ്ഞ ദിവസം ഓഫീസ് മുറിയില്‍ പൂട്ടിയിട്ടിരുന്നു.ഒരു അധ്യാപികയെ മര്‍ദിക്കുകയും ചെയ്തിരുന്നുവെന്ന് ആരോപണമുയര്‍ന്നു.



Sharing is Caring