ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തില്‍ മാത്യു തോമസും അനിഖയും പ്രിയാ വാര്യരും പ്രധാന വേഷത്തില്‍


നടന്‍ ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍.‘നിലവുക്ക് എന്‍മേല്‍ എന്നടീ കോപം’ എന്ന ചിത്രമാണ് ധനുഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്നത്. ധനുഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.


മലയാളികളുടെ പ്രിയതാരം മാത്യു തോമസ്, അനിഖാ സുരേന്ദ്രന്‍, പ്രിയാ പ്രകാശ് വാര്യര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിയോയിലൂടെ വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായാണ് മാത്യു തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. റാബിയ, പവീഷ്, രമ്യ, വെങ്കി (വെങ്കടേഷ് മേനോന്‍) എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ചിത്രത്തിന്റേതായി രണ്ട് വ്യത്യസ്ത പോസ്റ്ററുകളും ധനുഷ് എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ലിയോണ്‍ ബ്രിട്ടോ ഛായാഗ്രഹണവും പ്രസന്ന ജി.കെ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. വണ്ടര്‍ബാര്‍ പ്രൊഡക്ഷന്റെ ബാനറില്‍ കസ്തൂരിരാജ, വിജയലക്ഷ്മി കസ്തൂരിരാജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.



Sharing is Caring