കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് നടൻ കുഞ്ചാക്കോ ബോബൻ. തന്റെ പ്രിയതമക്കും മകനും ഒപ്പം ആടിപ്പാടി ക്രിസ്മസ് ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ക്രിസ്മസ് പശ്ചാത്തലത്തിലുള്ള മനോഹരമായ വിഡിയോയില്‍ മകൻ കേക്ക് മിക്സ് ചെയ്യുന്നതും താരത്തിനൊപ്പം ഡാൻസ് കളിക്കുന്നതും സാന്താക്ലോസും ഉള്‍പ്പടെ സുന്ദരമായ നിരവധികാഴ്ചകളും നിറഞ്ഞ്‌നില്‍ക്കുന്നു. ‘ഹാപ്പി ബര്‍ത് ഡേ ബേബി ജീസസ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ അവസാനം ഫാമിലി എല്ലാവരും കൂടെ വിഷ് ചെയ്യുന്നതുമുണ്ട്.














