വന്ദേഭാരത് കാരണം യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് ;ആലപ്പുഴ മുതല്‍ എറണാകുളം വരെ ലോക്കല്‍ ട്രെയിനില്‍ വായ മൂടി കെട്ടി പ്രതിഷേധം


train

ആലപ്പുഴ: വന്ദേഭാരത് വന്നത് കാരണം യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ടുകളില്‍ പ്രതിഷേധിച്ച് ആലപ്പുഴ മുതല്‍ എറണാകുളം വരെ ലോക്കല്‍ ട്രെയിനില്‍ വായ മൂടി കെട്ടി പ്രതിഷേധം. ആലപ്പുഴ എംപി എ എം ആരിഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. സാധാരണക്കാര്‍ക്ക് വലിയ ദുരിതമെന്ന് നാട്ടുകാര്‍ പറയുന്നു. റെയില്‍വേ യാത്രക്കാരുടെ സംഘടനയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.ആലപ്പുഴ തീരദേശ പാതയിലൂടെ സഞ്ചരിക്കുന്ന ജനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടാണെന്നും പാത ഇരട്ടിപ്പിക്കലിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ എന്നും ആരിഫ് എം പി പറഞ്ഞു.


കേന്ദ്രം കേരളത്തോട് വലിയ അവഗണയാണ് കാണിക്കുന്നത് എന്നും എം പി പറഞ്ഞു.അടിസ്ഥാന പ്രശ്‌നം പരിഹരിക്കുക എന്നത് പാത ഇരട്ടിപ്പിക്കലാണ്. കായംകുളം പാസ്സഞ്ചറില്‍ യാത്രക്കാരില്‍ വൈകുന്നേരമായാല്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ എത്താന്‍ ബിധുമുട്ടാണ്. എറണാകുളത്ത് നിന്ന് വൈകുന്നേരം 6.05 ന് പൊയ്‌ക്കൊണ്ടിരുന്ന ട്രെയിന്‍ 625 ആകിയതാണ് വലിയ ബുദ്ധിമുട്ട്. അതിലെ സമയമെങ്കിലും പുനഃക്രമീകരിക്കണം എന്നും എ എം ആരിഫ് എം പി കൂട്ടിച്ചേര്‍ത്തു.




Sharing is Caring