ധോണി ക്ലിയര്‍ട്രിപ്പിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍


കൊച്ചി: ഫ്ളിപ്കാര്‍ടിന് കീഴിലെ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ക്ലിയര്‍ട്രിപ്പിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണിയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുവാനുള്ള പുതിയ തീരുമാനം കമ്പനിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലായി കണക്കാക്കുന്നു. യാത്രാ സംബന്ധിയായ തീരുമാനങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും, തടസ്സങ്ങളില്ലാത്തതും ടെന്‍ഷന്‍ രഹിതവുമായ യാത്രാനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ക്ലിയര്‍ ചോയ്സിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

എന്റെ കരിയറില്‍ മുഴുവന്‍ ഓരോ ദിവസവും കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ക്ലിയര്‍ ട്രിപ്പിനൊപ്പം ചേരുമ്പോള്‍ തീരുമാനങ്ങളെടുക്കുന്നത് എളുപ്പവും ഋജുവായും സാധിക്കുന്നു. സുതാര്യത മുറുകെപ്പിടിക്കുന്ന അവരുടെ പ്രതിബദ്ധതയിലൂടെ തെരഞ്ഞെടുപ്പുകള്‍ ലളിതമാവുകയും തങ്ങള്‍ സ്വപ്നം കണ്ട യാത്രകള്‍ ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസത്തോടെ സാധ്യമാവുകയും ചെയ്യുന്നു – ക്ലിയര്‍ട്രിപ്പ് ബ്രാന്‍ഡ് അംബാസിഡര്‍ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു.


അദ്ദേഹവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുവാനുള്ള ഞങ്ങളുടെ തീരുമാനം, തടസ്സങ്ങളില്ലാത്ത യാത്രകള്‍ക്കായി ക്ലിയര്‍ട്രിപ്പ് തെരഞ്ഞെടുക്കുവാനുള്ള കൃത്യമായ തീരുമാനം കൈക്കൊള്ളുവാന്‍ ഓരോ വ്യക്തിയേയും പ്രാപ്തരാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എല്ലാ തലങ്ങളിലുള്ളവര്‍ക്കും യാത്രകള്‍ സാധ്യമാക്കുവാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. – ക്ലിയര്‍ട്രിപ്പ് സിഇഒ അയ്യപ്പന്‍ ആര്‍ പറഞ്ഞു.


ക്ലിയര്‍ട്രിപ്പുമായി ചേര്‍ന്നുള്ള ധോണിയുടെ ആദ്യ പരസ്യ ചിത്രം ഉടന്‍ പുറത്തിറങ്ങും.



Sharing is Caring