ശിവസേന നേതാവ് ആദിത്യ താക്കറെയെ രൂക്ഷമായി വിമര്‍ശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്


നാഗ്പൂര്‍: ശിവസേന നേതാവ് ആദിത്യ താക്കറെയെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര ഉപമുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ആദിത്യ താക്കറെയോ അദ്ദേഹത്തിന്റെ പിതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയോ ബിജെപി ഭയക്കുന്നില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. നിയമസഭ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


32 വയസ്സുള്ളയാളെ സംസ്ഥാന സര്‍ക്കാര്‍ ഭയപ്പെടുകയാണെന്ന് ആദിത്യ താക്കറെ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പിതാവിനെ പോലും ഭയപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു.ഞങ്ങള്‍ അദ്ദേഹത്തിന്റെ പിതാവിനെ പോലും ഭയപ്പെടുന്നില്ല. അദ്ദേഹത്തിന്റെ മൂക്കിനു താഴെയുള്ള 50 എംഎല്‍എമാരെ തട്ടിയെടുത്താണ് ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മുംബൈ കത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ഒരു തീപ്പെട്ടിക്കമ്പ് പോലും കത്തിയില്ല.’ ഫഡ്‌നാവിസ് പറഞ്ഞു.


മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന കര്‍ണാടക മന്ത്രി ജെ മധുവിന്റെ പരാമര്‍ശത്തെ അപലപിച്ചുകൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരുന്നു. ‘മുംബൈ മഹാരാഷ്ട്രയുടേതാണ്. ആരുടേയും പിതാവിന്റെ വകയല്ല.’ എന്നായിരുന്നു ഫഡ്‌നാവിസിന്റെ മറുപടി.



Sharing is Caring