’83’ന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

1983 ലെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയുന്ന ചിത്രം ’83’നെ നികുതിയില്‍ നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സിനിമക്ക് നികുതി ഒഴിവാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നന്ദിയറിയിച്ച് സംവിധായകനും എത്തി.

ഇന്ത്യയുടെ ചരിത്ര വിജയം കൂടുതല്‍ കാഴ്ചക്കാരിലേക്കെത്തിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കബീര്‍ ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 1983ലെ ലോകകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ കപില്‍ ദേവിനെ അവതരിപ്പിക്കുന്നത് രണ്‍വീര്‍ സിംഗാണ്.

ബാറ്റ്സ്മാന്‍ ശ്രീകാന്തായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജീവയാണ് എത്തുന്നത്. ചിത്രം 24ന് പ്രദര്‍ശനത്തിനെത്തും. ദീപിക പദുകോണ്‍ നായിക വേഷത്തിലെത്തുന്ന സിനിമയില്‍ പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ഡിങ്കര്‍ ശര്‍മ്മ, ജതിന്‍ സര്‍ന, നിശാന്ത് ദാഹിയ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിയലന്‍സ് എന്റര്‍ടെയ്ന്‍മെന്റും ഫാന്റം ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *