ഭിക്ഷാടനം നടത്തുന്ന കുട്ടിയുടെ മടിയില്‍ നിന്നും രണ്ടര വയസ്സുകാരിയെ മോചിപ്പിച്ചു.

ഭിക്ഷാടനത്തിന്റെ ഭീകരമുഖം വ്യക്തമാക്കുന്ന ദീപ മനോജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഭിക്ഷയാചിക്കുന്ന ആണ്‍കുട്ടിയുടെ മടിയില്‍ അര്‍ദ്ധ നഗ്‌നയായ പെണ്‍കുട്ടിയെ അന്ന് ദീപയ്ക്ക് കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ദീപ ആ കുട്ടിയെ ഇന്ന് കണ്ടെത്തിയിരിക്കുകയാണ്.
ദില്ലിയില്‍ ഭിക്ഷാടനം നടത്തുന്ന ഒരു ആണ്‍കുട്ടിയുടെ മടിയിലായിരുന്നു സമൂഹ്യ പ്രവര്‍ത്തക കൂടിയ ദീപ ഏതു സമത്തും ഉറങ്ങിക്കിടക്കുന്ന രണ്ടര വയസുമാത്രം പ്രായമുള്ള കുട്ടിയെ കണ്ടെത്തിയത്. ആ കുട്ടി ആരെന്ന് ദീപ അന്ന് ചോദിച്ചറിയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ആണ്‍കുട്ടി മറ്റു കുട്ടികളെ കൂടി വിളിച്ച് അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ദീപ അന്ന് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്നുള്ള നീണ്ട അന്വേഷങ്ങള്‍ക്കൊടുവില്‍ ദീപയും കൂട്ടരും ചേര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ അമ്മ തന്നെയാണ് കുട്ടിയെ ഭിക്ഷാടകര്‍ക്ക് നല്‍കിയതെന്നാണ് ദീപ പറയുന്നത്.
ദീപയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
ഒരു ടീം വര്‍ക്ക് ന്റെ വിജയം. അന്ന് മുതല്‍ അവളെ കണ്ടെത്താന്‍ കൂടെ Parmeshwaran Madhu ഉണ്ടായിരുന്നു.. മരിച്ചാലും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞു ധൈര്യം തന്ന Jayaraj Nair.. നമുക്ക് മുന്നോട്ടു പോകണം.. ഭിക്ഷാടനം നമുക്ക് അവസാനിപ്പിക്കാന്‍.. അതിനായി ഏതറ്റം വരെ പോകാനും കൂടെ ഉണ്ടാകും എന്ന് Joby George.. പിന്നെ ഒന്നും നോക്കിയില്ല.. ഒപ്പം Manoj Mathew ന്റെ പൂര്‍ണ പിന്തുണയും. പിന്നെ പേടിയല്ല.. ആവേശമായിരുന്നു..
ലോകത്തിന്റെ പല ഭാഗത്തു നിന്നും പല കൂട്ടുകാര്‍ കൈ കോര്‍ത്തു.. അതില്‍ മുഖ്യം Ashna Abbas.. Shiju Chacko.. samson paul.. Vinod.. Parvati.. Joseph Michael Jose എന്നിവര്‍ ഒക്കെ ആയിരുന്നു..
ഇന്നലെ ഞങ്ങള്‍ക്ക് കിട്ടിയ സന്ദേശമനുസരിച്ചു വളരെ ശ്രമകരമായ ഒരു അന്വേഷണം ഞങ്ങള്‍ നടത്തി.. ഒരു ചേരിയില്‍ ആയിരുന്നു ഞങ്ങള്‍ എത്തപ്പെട്ടത്.. സുരക്ഷിതത്വം തോന്നായ്കയാല്‍ രാത്രിയില്‍ അപകടം ഒഴിവാക്കാനും ഞങ്ങള്‍ തീരുമാനിച്ചു..
കാലില്‍ മുറിവുള്ള അവള്‍ ട്രീറ്റ്‌മെന്റിന് എത്തുന്ന വിവരം ഡോക്ടര്‍ വിളിച്ചറിയിച്ചു.. ഞാന്‍ ഇന്നലെ ഡോക്ടറെ കണ്ടു. അവളുടെ ഫോട്ടോയും വീഡിയോയും അടങ്ങുന്ന details കൈമാറിയിരുന്നു. മാതാവും കുടുംബാംഗങ്ങളും അവരുടെ തെറ്റുകളില്‍ ക്ഷമ പറഞ്ഞു.. ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നും.. അവള്‍ക്കു കൈ നിറയെ മധു അങ്കിള്‍ മിട്ടായി വാങ്ങി കൊടുത്തു.. tuesday അവള്‍ക്കു ഒരു സര്‍ജറി ഉണ്ട്.. അവളോടൊപ്പം ഉണ്ടാവണമെന്ന് വിചാരിക്കുന്നു..
അങ്ങനെ ആ ദൈത്യം പൂര്‍ണമായി.. ഇനിയും നമുക്ക് ഭിക്ഷാടനം പൂര്‍ണമായും നിരോധിക്കാനുള്ള mission നു മായി മുന്നോട്ടു പോകാം..

Spread the love

Leave a Reply

Your email address will not be published. Required fields are marked *