മോക്ഡ്രില്ലിനിടെയുണ്ടായ മരണം:വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്


ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ മരണപ്പെട്ട സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.ചീഫ് സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.


സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട കലക്ടര്‍ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഇന്നലെയാണ് പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം മോക്ഡ്രില്‍ നടത്തുന്നതിനിടെ കല്ലൂപ്പാറ പാലത്തിങ്കല്‍ സ്വദേശി ബിനു സോമന്‍ മുങ്ങി മരിച്ചത്.




Sharing is Caring