മു​ത​ല​പ്പൊ​ഴി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ൽ വീ​ണ്ടും അ​പ​ക​ടം


മു​ത​ല​പ്പൊ​ഴി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ൽ വീ​ണ്ടും അ​പ​ക​ടം. ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പെ​രു​മാ​തു​റ സ്വ​ദേ​ശി​ക​ളാ​യ ന​ജീ​ബ്(43), നാ​സ​ർ(60), ഷ​മീ​ൻ (47), നി​സാം(48), റ​ഷീ​ദ്(45), സു​ധീ​ർ(39) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.


പെ​രു​മാ​തു​റ വ​ലി​യ​വി​ളാ​കം സ​ബീ​ർ മ​ൻ​സി​ലി​ൽ ബ​ഷീ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​ഖി​റാ​ൻ​വ​ലി​യ്യ് എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​മ്പോ​ൾ തു​റ​മു​ഖ​ക​വാ​ട​ത്തി​ൽ​െ​വ​ച്ച് ശ​ക്ത​മാ​യ തി​ര​യി​ൽ​പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ്​ പു​ലി​മു​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ക​ണ്ടു​നി​ന്ന​വ​ർ ഉ​ട​ൻ തീ​ര​ദേ​ശ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.




Sharing is Caring