തിരുവനന്തപുരം: കേരളത്തിന്റെ നാല് ഡാമുകളുടെ ഉടമാവസ്ഥാവകാശം തമിഴ്‌നാട് സ്വന്തമാക്കിയ വിഷയത്തില്‍ നിയമസഭ ഇന്നു പ്രക്ഷുബ്ദമായി. ഡാമുകളുടെ ഉടമാവസ്ഥാവകാശം തമിഴ്‌നാടിന് ലഭിക്കാനിടയായ നടപടി സ്വീകരിച്ച കേരളത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷാംദങ്ങള്‍ സഭയില്ഡ ബഹളം വച്ചു. അതെ സമയം ഡാമുകളുടെ ഉടമസ്ഥാവകാശം സംസ്ഥാനത്തിന് നഷ്ടപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയില്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നാരോപിച്ച് പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.