കൊച്ചി കൂട്ടബലാത്സംഗ കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും


കൊച്ചി കൂട്ടബലാത്സംഗ കേസിൽ പ്രതികളെ വിട്ടുകിട്ടാനുള്ള അന്വേഷണസംഘത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഒരാഴ്ചത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.


പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചശേഷം തെളിവെടുപ്പ് നടപടികളിലേക്ക് കടക്കും.പള്ളിമുക്കിലെ പബ്ബ്, ഭക്ഷണം കഴിച്ച ഹോട്ടൽ അടക്കമുള്ള സ്ഥലങ്ങളിൽ എത്തിച്ചാവും തെളിവെടുപ്പ്. പ്രതികൾക്ക് ലഹരി മാഫിയുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രാജസ്ഥാൻ സ്വദേശിയും മോഡലുമായ ഡിമ്പിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ്, വിവേക്, നിതിൻ എന്നിവരാണ് റിമാൻഡിലുളളത്.




Sharing is Caring