ക്രിസ്റ്റ്യാനൊ 22ന് അല്‍ നാസര്‍ ക്ലബിനായി കളത്തില്‍ ഇറങ്ങും


ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ ഏഷ്യന്‍ അരങ്ങേറ്റത്തിന് കളമൊരുങ്ങുന്നു. ഈ മാസം 22നാകും ക്രിസ്റ്റ്യാനൊ ടീമിനായി ബൂട്ടണിയുകയെന്ന് അല്‍ നാസര്‍ ക്ലബ് വൃത്തങ്ങള്‍ പറയുന്നു.


മാഞ്ചസ്റ്റര്‍ യുണൈറ്റഡിലുള്ള സമയത്ത് രണ്ട് കളികളില്‍ വിലക്ക് ലഭിച്ചതിനാല്‍ 22ന് എത്തിഫാഖിനെതിരായ കളിക്കു മുന്‍പ് അത് അവസാനിക്കുമെന്നും ക്ലബ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.


അതേസമയം, ക്രിസ്റ്റ്യാനൊയെ ടീമിലുള്‍പ്പെടുത്താന്‍ കാമറൂണ്‍ താരം വിന്‍സന്റ് അബൂബക്കറിനെ ടീം ഒഴിവാക്കി. എട്ട് വിദേശ താരങ്ങളെയെ ടീമിലുള്‍പ്പെടുത്താന്‍ കഴിയൂയെന്ന നിബന്ധനയാണ് അബൂബക്കറിനെ ഒഴിവാക്കാന്‍ കാരണം. അബൂബക്കര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെന്നാണ് സൂചന.



Sharing is Caring