തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ സിപിഎം; സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്


ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. ദേശീയതലത്തില്‍ ബിജെപിക്കെതിരായ വികാരം യുഡിഎഫിന് അനുകൂലമായി എന്നാണ് നേതക്കളുടെ വിലയിരുത്തല്‍.


ഭരണവിരുദ്ധ വികാരം സംബന്ധിച്ചും ഇന്ന് ചര്‍ച്ചകള്‍ ഉണ്ടായേക്കും. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഇന്ന് ചേരുന്ന യോഗം വിലയിരുത്തും. കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെക്കുമ്പോള്‍ പകരം മന്ത്രി വേണമോ അതോ മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കണമോ എന്നത് സംബന്ധിച്ച ചര്‍ച്ചയും നടന്നേക്കും.




Sharing is Caring