ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ


ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിന് സുരക്ഷ ഉറപ്പുവരുത്തണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണെന്നും ബംഗ്ലാദേശിലെ താല്‍ക്കാലിക സര്‍ക്കാര്‍ എത്രയും പെട്ടന്ന് നടപടികളെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും അവസ്ഥ ആശങ്കാജനകമായി തുടരുകയാണ്.


അവരുടെ സുരക്ഷയെ ബാധിക്കുന്ന നിരവധി സംഭവവികാസങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ഒരു വിഭാഗം വര്‍ഗീയ വിഭജനത്തിന് വേണ്ടി ശ്രമിക്കുമ്പോഴും ബംഗ്ലാദേശിലെ ഭരണാധികാരികള്‍ ഇതുവരെ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. രാജ്യത്തെ സമാധനാത്തിനും ഐക്യത്തിനും വേണ്ടി ബംഗ്ലാദേശ് താല്‍ക്കാലിക സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.ബംഗ്ലാദേശ് വിഷയത്തില്‍ ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്.


രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മുസ്ലീങ്ങളെയും ആക്രമിക്കുന്ന വര്‍ഗീയവാദികളുടെ ബംഗ്ലാദേശിനെ ചൊല്ലിയുള്ള വേവലാതി സദുദ്ദേശപരമല്ല. വര്‍ഗീയതയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം ബംഗ്ലാദേശിനായാലും ഇന്ത്യക്കായാലും ദോഷകരമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.



Sharing is Caring