വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ സി.പി.എം ജനകീയ (പതി രോധം ഇന്ന് വെകീട്ട്

123

തിരുവനന്തപുരം: വിലക്കയറ്റത്തിനും,അഴിമതിക്കും, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും  സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ സമരം ഇന്ന്.ആഗസ്ത് ഒന്നുമുതല്‍ 14 വരെ അഖിലേന്ത്യാതലത്തില്‍ സിപിഐ എം സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഞ്ചേശ്വരംമുതല്‍ രാജ്ഭവന്‍വരെ നീളുന്ന 1000 കിലോമീറ്റര്‍ ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നത്. സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള മഞ്ചേശ്വരത്തും തുടര്‍ന്ന് പി കരുണാകരന്‍ എം പി,ഇ പി ജയരാജന്‍,പി കെ ശ്രീമതി എം പി,വി വി ദക്ഷിണാമൂര്‍ത്തി,എളമരം കരിം,പി മോഹനന്‍ മാസ്റ്റര്‍,ടി കെ ഹംസ,എ വിജയരാഘവന്‍,എ കെ ബാലന്‍,ടി പി രാമകൃഷ്മന്‍,തുടങ്ങി, വിവിധ ജില്ലകളിലെ ജില്ലാ സെക്രട്ടറിമാര്‍,എം എല്‍ എ മാര്‍,സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ സമരത്തിന് വടക്കന്‍ കേരളത്തില്‍ നേതൃത്വം നല്‍കും.സമര ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്ന പ്രക്ഷോഭത്തിന് സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഇതിനോടകം തന്നെ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. സമരത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി കുടുംബയോഗങ്ങള്‍, പഞ്ചായത്ത് മേഖല തലങ്ങളിലെ പ്രചരണ ജാഥകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവന്നിരുന്നത്. നാടും നഗരവും  ജനകീയ പ്രതിരോധത്തിന് അണിചേരാന്‍ സജ്ജമായതിന്റെ ആവേശം എങ്ങും അലയടിക്കുകയാണ്.  ജനകീയ പ്രതിരോധത്തില്‍ നാടിനെ സ്നേഹിക്കുന്ന എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.  ഇന്ന്  വൈകിട്ട്  നാലിന് ദേശീയ പാതയിലും എംസി റോഡിലും ധര്‍ണ ആരംഭിക്കും. 4.50ന് എല്ലാവരും എഴുന്നേറ്റുനിന്ന് കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും. അഞ്ചിന് പരിപാടി അവസാനിക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *