വിഴിഞ്ഞം സമരത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ


വിഴിഞ്ഞം സമരത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
വികസന വിരുദ്ധർക്ക് കേരളം വഴങ്ങില്ല. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നും അത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു . സമരം ഭയന്ന് ഒളിച്ചോടില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു . ദേശാഭിമാനിയിലാണ് എം വി ഗോവിന്ദൻ്റെ ലേഖനം ഉള്ളത്.


വിഴിഞ്ഞം സംഘർഷത്തിൽ അ‍റസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയാറാക്കുന്നു. തുറമുഖ വിഷയത്തിൽ നാളെ ഹൈക്കോടതി കേസ് പരിഗണിക്കുന്നുണ്ട്. അതിനു ശേഷമാകും അറസ്റ്റ്. സംഘർഷവുമായി ബന്ധപ്പെട്ട കേസുകളി‍ൽ അന്വേഷണം തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.




Sharing is Caring