കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ കൊയിലാണ്ടിയിൽ സായാഹ്ന ധർണ നടത്തി. നഗരസഭ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ധർണ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എസ്. സുനിൽ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ശശി, കെ. സന്തോഷ്, കെ. പി. കെ. വിശ്വനാഥൻ, ചിന്നൻ എന്നിവർ സംസാരിച്ചു.














