കൊയിലാണ്ടി : കോവിഡ് 19 സുരക്ഷയുടെ ഭാഗമായി എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ കോവിഡ് കെയർ ഡെസ്ക് സ്ഥാപിച്ചു. വിദ്യാർത്ഥികൾക്കാവശ്യമായ മാസ്ക് , സാനിറ്റൈസർ , ഹാൻഡ് വാഷിങ് കോർണർ , കുടിവെള്ളം , വാഹന സൗകര്യം എന്നിവ എം.എസ്.എഫ് പ്രവർത്തകർ സജ്ജമാക്കി. മണ്ഡലത്തിലെ പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് മുസ്ലിം ലീഗ് നേതാവ് ടി.ടി ഇസ്മായിൽ സാഹിബ് കേന്ദ്രങ്ങളിലെ പ്രിൻസിപ്പാളുകളുമായി സംബദ്ധിച്ചു.
കോവിഡ് കെയർ ഡെസ്ക് മണ്ഡലം തല ഉദ്ഘാടനം മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ മുസ്ലി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. തിക്കോടി പഞ്ചായത്ത്തല ഉദ്ഘാടനം പയ്യോളി സ്കൂളിൽ ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഒ.കെ ഫൈസൽ നിർവഹിച്ചു. മൂടാടി പഞ്ചായത്ത്തല ഉദ്ഘാടനം കടലൂർ സ്കൂളിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സി.കെ അബൂബക്കർ നിർവഹിച്ചു. ചേമഞ്ചേരി പഞ്ചായത്ത്തല ഉദ്ഘാടനം തിരുവങ്ങൂർ സ്കൂളിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ശരീഫ് മാസ്റ്റർ നിർവഹിച്ചു . കൊയിലാണ്ടി മുനിസിപ്പൽ തല കൊയിലാണ്ടി ഐ.സി.എസ് സ്കൂളിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.അസീസ് മാസ്റ്റർ ഉദ്ഘാനം നിർവഹിച്ചു .കൊയിലാണ്ടി ബോയ്സ് സ്കൂളിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സമദ് നടേരി , കൊയിലാണ്ടി ഗേൾസ് സ്കൂളിൽ മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നൗഫൽ കൊല്ലം , മൂടാടി സി.കെ.ജി സ്കൂളിൽ മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി പി.കെ മുഹമ്മദലി ,
എന്നിവരും ഉദ്ഘാടനം നിർവഹിച്ചു കാപ്പാട് ഇലാഹിയ സ്കൂളിലും , കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്കൂളിലും കോവിഡ് കെയർ ഡെസ്ക്കിൻ്റെ പ്രവർത്തനം സജ്ജീകരിച്ചു. അതോടൊപ്പം വാഹനങ്ങൾ ഇല്ലാതെ സ്കൂളിൽ എത്താൻ ബുദ്ധിമുട്ടിയ നിരവധി കുട്ടികളെ വാഹനങ്ങൾ ഏർപ്പാട് ചെയ്ത് വിദ്യാർത്ഥികളെ അവരുടെ പരീക്ഷ കേന്ദ്രങ്ങളിൽ എത്തിക്കാനും സാധിച്ചു.
നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ ബാസിത്ത് , എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് ആസിഫ് കലാം , ട്രഷറർ ഹസനുൽ ബന്ന ഭാരവാഹികളായിട്ടുള്ള അഫ്രിൻ നു ഹ്മാൻ, സാബിത്ത് നടേരി , മുസവ്വിർ തിരുവങ്ങൂർ ,സി ഫാദ് ഇല്ലത്ത് , പഞ്ചായത്ത് ഭാരവാഹികളായിട്ടുള്ള ഫർഹാൻ , ആമിർ , ജിഹാദ് , ഫാ ഹിൽ , റാഷിഖ് , ആഖിൽ , ആദിൽ , റഫ് ഷാദ് , അഫ്സൽ , നു ഹ്മാൻ , സവാദ് , സൽമാൻ, ഫസീഹ്, അൻഷാദ്, റസൽ , അജി നാസ്, ഇ ജി ലാൽ , ഷാമിൽ , ശാഖ ഭാരവാഹികളായിട്ടുള്ള നിയാദ്, ഫർഹാൻ, അജ്മൽ, ഇർഫാൻ, റൗബീൽ , ഷമ്മാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.












