സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി


സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരനാണ് മരിച്ചത്. 87 വയസായിരുന്നു. കൊവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ
ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.


നേരത്തേ ന്യുമോണിയ ബാധയെ തുടർന്ന് കുമാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കടത്ത ശ്വാസ തടസം അനുഭവപ്പെട്ട കുമാരന്റെ ആരോഗ്യനില പിന്നീട് വഷളായി. ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ 40 പേരെ നിരീക്ഷണത്തിലാക്കി.




Sharing is Caring