പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ സജ്ജമായി ഇരുപത്തിയേഴാം ഡിവിഷൻ

കൊയിലാണ്ടി നഗരസഭ 27 ഡിവിഷൻ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ സജ്ജമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതു പോലെ വളണ്ടിയർമാരെ ഒരുക്കി നിർത്താൻ ജാഗ്രതയോടെ വാർഡ് RRT മുന്നോട്ട് പോയിരുന്നു. ആർക്കും ആശങ്ക വേണ്ട എന്നറിയുക. ആരോഗ്യ വകുപ്പു പറയുന്ന കാര്യങ്ങൾ നടപ്പാക്കുകയാണ് നമ്മുടെ സംവിധാനത്തിന്റെ ലക്ഷ്യം. ഇതിനോട് എല്ലാവരും സഹകരിക്കണം. പ്രാണവായുവിന്റെ ക്ഷാമം നേരിടുന്ന നമുക്ക് മറ്റ് സങ്കുചിത താല്പര്യങ്ങൾക്ക് പ്രസക്തിയില്ല. നമ്മുടെ വാർഡിന്റെ സുരക്ഷാ സേന വിളിച്ചാൽ വിളിപ്പുറത്തുണ്ട്. യുവതയുടെ കരുത്ത് ഈ നാട് ആഗ്രഹിക്കുന്നു. അത് അവർ പ്രദാനം ചെയ്യുന്നു. നമുക്ക് ഒത്തു ചേർന്നു മുന്നേറാം. കെ.ഷിജു ചെയർമാൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി കൊയിലാണ്ടി നഗരസഭ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *