Covid 19 ; 87ലക്ഷത്തിലേക്കടുത്ത് രാജ്യത്തെ കോവിഡ് കേസുകള്‍; ആശങ്ക ഉയര്‍ത്തി ഡല്‍ഹി

രാജ്യത്ത് കോവിഡ് കേസുകള്‍ 87 ലക്ഷത്തിലേക്കടുക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 47,905 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 8,683,916 ആയി ഉയര്‍ന്നിരിക്കുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇതുവരെ 80,66,502 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 4,89,294 പേരാണ് ചികിത്സയില്‍ തുടരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 550 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1,28,121 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്. കോവിഡ് രൂക്ഷമായി വ്യാപിച്ച പലസംസ്ഥാനങ്ങളിലും പ്രതിദിന കണക്കുകള്‍ കുറവാകുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങള്‍ ആശങ്കയായി തുടരുന്നുണ്ട്. നിലവില്‍ കോവിഡ് വ്യാപനം ഏറ്റവും ആശങ്ക ഉയര്‍ത്തുന്നത് രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ്.

കോവിഡ് മൂന്നാംതരംഗത്തിലുള്ള ഡല്‍ഹിയില്‍ പ്രതിദിന കണക്കുകള്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 8,593 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വച്ചേറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതുവരെ 4,59,975 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 7,228 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 13.4% ആണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 42,629 സജീവ കേസുകളാണ് ഡല്‍ഹിയിലുള്ളതെന്നും ആരോഗ്യവകുപ്പ് ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *