വാതരോഗ ചികിത്സാമേഖലയില്‍ കൂടുല്‍ ഇടപെടലുകള്‍ ആവശ്യം: മന്ത്രി മുഹമ്മദ് റിയാസ്


കോഴിക്കോട് : വാതരോഗ ചികിത്സാ മേഖലയെ ജനകീയമാക്കുന്നതിന് കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ ആതുരസേവന മേഖല ലോകത്തിന് തന്നെ മാതൃകയായതാണ്.


ഈ പുരോഗതി വാതരോഗ ചികിത്സാ മേഖലയിലും ലഭ്യമാക്കുവാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ഡോ. അനൂഫ്‌സ് റുമ കെയറിന്റെ മൂന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവും സാമൂഹിക സേവന പദ്ധതികളുടെ പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഡോ. ബീന ഫിലിപ്പ് (ബഹു. കോഴിക്കോട് മേയര്‍) അദ്ധ്യക്ഷത വഹിച്ചു. ഡോ. അനൂഫ് പീഡിയേക്കല്‍ സ്വാഗതം പറഞ്ഞു., ഡോ. ദേബാശിഷ് ദന്തെ, ഡോ. ബിനോയ് ജെ പോള്‍, ഡോ. രമേഷ് ഭാസി, ഡോ. എന്‍. വി. ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീമതി ജസീല പി പി നന്ദി പറഞ്ഞു.



Sharing is Caring