രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ നടപടിയില്‍ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിയ്ക്കാന്‍ കോണ്‍ഗ്രസ്


രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ നടപടിയില്‍ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിയ്ക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഇന്ന് കറുത്ത വസ്ത്രം ധരിച്ചെത്തും. അയോഗ്യനാക്കിയ നടപടിയ്ക്ക് എതിരെ അപ്പീല്‍ സമര്‍പ്പിയ്ക്കാനും തീരുമാനമായിട്ടുണ്ട്. നിയമവിദഗ്ധരുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഇന്ന് ചര്‍ച്ച നടത്തും. ഈ ആഴ്ച തന്നെ അപ്പീല്‍ നല്‍കാനാണ് തീരുമാനം.രാഹുല്‍ ഗാന്ധിയുടെ അയോഗ്യത വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും.


ഇരുസഭകളിലും വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തിരുമാനം. മറ്റ് നടപടികള്‍ ഉപേക്ഷിച്ച് വിഷയം സഭ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാവും കോണ്‍ഗ്രസ് ഉന്നയിക്കുക. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നല്‍കിയില്ലെങ്കില്‍ സഭ പ്രക്ഷുബ്ദമാകുന്ന വിധത്തില്‍ പ്രതിഷേധിയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്ന് രാവിലെ കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം പാര്‍ലമെന്റിനകത്തെയും പുറത്തെയും സമരപരിപാടികള്‍ക്ക് അന്തിമ രൂപം നല്കും




Sharing is Caring