
വയനാട്ടിൽ ടി സിദ്ധിഖിന് മുന്നിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടയടി. കൽപ്പറ്റ മണ്ഡലം യു ഡി എഫ് കണ്വെൻഷൻ സംഘടിപ്പിക്കാൻ ബൂത്ത് കമ്മിറ്റികൾക്ക് നൽകിയ 2000 രൂപ പൂഴ്ത്തിയെന്നാരോപിച്ചാണ് പുതിയ തമ്മിൽ തല്ല്. കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റിനെ മുൻ ഡി സി സി ജനറൽ സെക്രട്ടറിയും ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവുമാബൂത്തിലേക്ക് നൽകിയ പണം മാത്രമല്ല അടിക്ക് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്.
ടി സിദ്ധിഖ്,ടി ഹംസ,വട്ടക്കാരി മജീദ്,പി പി ആലി തുടങ്ങിയവരുൾപ്പെടുന്ന കമ്മിറ്റികളിൽ പ്രാതിനിധ്യമില്ലെന്ന് ആരോപിച്ചാണ് പണത്തിൽ തുടങ്ങിയ ഭിന്നത പിന്നീട് മൂർച്ഛിച്ചത്.ഒരു വിഭാഗം നേതാക്കളെ മാറ്റി നിർത്തി സോഷ്യൽ എഞ്ചിനീയറിംഗ് പാലിക്കാതെ കമ്മിറ്റികളുണ്ടാക്കി എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

സ്ഥിതി തുടർന്നാൽ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിറങ്ങില്ല എന്ന് ഇവർ ഭീഷണി മുഴക്കുകയും ചെയ്തിരിക്കുകയാണ്.ടി സിദ്ധിഖിന്റെ മുന്നിൽ വെച്ചാണ് ആയി നടന്നത്.നേരത്തേ രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തിൽ നടന്ന പ്രകടനത്തിൽ നടുറോഡിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ തല്ലിയിരുന്നു.യ ആൾ കസേരയെടുത്ത് അടിച്ചതായാണ് പുറത്തുവരുന്ന വിവരം.
