ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ കനയ്യ കുമാറിന് ഡല്‍ഹിയില്‍ സീറ്റ് നല്‍കി കോണ്‍ഗ്രസ്


ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ഡല്‍ഹിയില്‍ സീറ്റ് നല്‍കി കോണ്‍ഗ്രസ്. സി പി ഐ വിട്ട് കോണ്‍ഗ്രസിലെത്തിയ കനയ്യയെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ആണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ കനയ്യ മത്സരിച്ച ബീഹാറിലെ ബേഗുസറായ് സീറ്റ് കോണ്ഗ്രസ് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും സിപിഐ വഴങ്ങിയില്ല, തുടര്‍ന്നാണ് കനയ്യയെ ഡല്‍ഹിയില്‍ മത്സരിപ്പിക്കാന്‍ കോണ്ഗ്രസ് തീരുമാനിച്ചത്.


കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥി പട്ടികയിലാണ് കനയ്യക്കും സീറ്റ് നല്‍കിയത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയാണ് ഇന്ന് പുറത്തുവിട്ട പട്ടികയിലെ മറ്റൊരു പ്രമുഖന്‍. ജലന്ധറില്‍ നിന്നാകും മുന്‍ മുഖ്യമന്ത്രി ജനവിധി തേടുക.




Sharing is Caring