കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് നിയമന തര്‍ക്കം കോടതിയിലേക്ക്.ബ്‌ളോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കൊണ്ട് തളിപ്പറമ്പ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ മാടായി ബ്‌ളോക്ക് സെക്രട്ടറി എ വി സനല്‍കുമാറാണ് കോടിതിയിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മധുസൂദനന്‍ മിസ്ത്രി.
സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിക്കൊണ്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.ബ്‌ളോക്ക് അധ്യക്ഷന്‍മാരെ നിയമിച്ചിരിക്കുന്നത് പാര്‍ട്ടി ഭരണഘടനക്ക് എതിരായാണ് എന്ന് ഹര്‍ജിയില്‍ പറയുന്നു.താഴെ തട്ട് മുതല്‍ തിരഞ്ഞെടുപ്പ് നടത്തി ബ്‌ളോക്ക് അധ്യക്ഷന്‍മാരെയും മറ്റു ഭാരവാഹികളെയും നിയമിക്കണമെന്നാണ് പാര്‍ട്ടി ഭരണഘടന പറയുന്നത്.

ഇതിന് വിരുദ്ധമായാണ് ബ്‌ളോക്ക് പ്രസിഡന്റുമാരെ നിയോഗിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.തിരഞ്ഞെടുപ്പ് ഒഴിവാക്കിക്കൊണ്ട് നേതാക്കളുടെ ഇഷ്ടക്കാരെ മുഴുവന്‍ ബ്‌ളോക്ക് പ്രഡിന്റുമാരായി കുത്തിതിരികുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. സംഘടനാ തിരഞ്ഞെടുപ്പില്ലാതെ നടത്തിയനിയമനം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.













