ലബനനിലെ പലസ്തീൻ അഭയാര്‍ഥി ക്യാമ്ബിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളുള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു.ദക്ഷിണ ലബനനിലെ തീരപട്ടണമായ സിദോനിലെ ഐൻ എല്‍ ഹില്‍വേ ക്യാമ്ബില്‍ ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്.മഹ്‌മൂദ് ഖലീല്‍ എന്ന ഭീകരവാദിയെ കൊല്ലാനായി യന്ത്രത്തോക്കുമായി എത്തിയ ഒരാളാണ് ആക്രമണം തുടങ്ങിവച്ചത്.
ഖലീലിന്‍റെ അനുയായി കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രത്യാക്രമണത്തില്‍ പലസ്തീനിയൻ സൈനിക ജനറലും മൂന്ന് കൂട്ടാളികളും കൊല്ലപ്പെട്ടു. പ്രദേശത്ത് യന്ത്രത്തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ച് വൻ ആക്രമണം നടന്നെന്ന് അധികൃതര്‍ അറിയിച്ചു.














