സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി


കോഴിക്കോട്: കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി കലർത്തിയ ജ്യൂസ്‌ നൽകി പീഡിപ്പിച്ചെന്നാണ് പരാതി.


കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയത് സീരിയൽ നടിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.




Sharing is Caring