കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ യുവാവ് പീഡിപ്പിച്ച് കൊന്നതായി പരാതി


കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ യുവാവ് പീഡിപ്പിച്ച് കൊന്നതായി പരാതി. രാത്രിയിൽ പൂർണ നഗ്നനായി കർഷകന്റെ വീട്ടിലെ തൊഴുത്തിൽ അതിക്രമിച്ച് കയറിയ പ്രതി ആട്ടിൻകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
വർക്കല പനയറ കോവൂർ സ്വദേശി അജിത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ, ഇയാളെ പിടികൂടാനായിട്ടില്ല.


നഗ്നനായി ഇയാള്‍ തൊഴുത്തിലേക്ക് അതിക്രമിച്ച് കയറുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.നാലുമാസം പ്രായമായ ആട്ടിൻകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ച് കൊന്നത്. നിരന്തരം പശുക്കുട്ടിയെയും ആടുകളെയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്.




Sharing is Caring