കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി


കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. കൊല്ലം ഓയൂര്‍ കുരിശുംമൂട്ടിലാണ് സംഭവം നടന്നത്. കൊട്ടാരക്കര ഗവ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ഇന്ന് രാവിലെ 6.30ഓടെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് അവശനിലയില്‍ കണ്ടെത്തിയത്.പുലര്‍ച്ചെ ആതിനാല്‍ പരിസരത്ത് ആളുകള്‍ കുറവായിരുന്നു. അവശനിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയെ നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു.


ആശുപത്രിയില്‍ വച്ചാണ് ഒരു സംഘം തന്നെ ആക്രമിച്ചതായും കമ്മലുകള്‍ തട്ടിയെടുത്തതെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ തലയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതിയില്‍ പറയുന്നു.കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കകളൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ നിജസ്ഥിതിയും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.




Sharing is Caring