അദാനി എനര്‍ജിയുടെ സ്മാര്‍ട്ട് മീറ്റര്‍ക്ക് കണക്ടിവിറ്റി നല്‍കാന്‍ എയര്‍ടെല്‍

തിരുവനന്തപുരം: അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ (എഇഎസ്എല്‍) സ്മാര്‍ട്ട് മീറ്ററുകള്‍ക്ക് എയര്‍ടെല്‍ ബിസിനസ് കണക്ടടിവിറ്റി സേവനം നല്‍കുന്നു. 20 ദശലക്ഷത്തില്‍ അധികം സ്മാര്‍ട്ട് മീറ്ററുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ കണട്ടിവിറ്റിയാണ് ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ ബി2ബി സ്ഥാപനമായ എയര്‍ടെല്‍ ബിസിനസ് നല്‍കുന്നത്.

എയര്‍ടെല്ലിന്റെ എന്‍ബി-ഐഒടി, 4ജി, 2ജി എന്നിവയിലൂടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മീറ്ററിങ്ങ് സൊല്യൂഷന്‍സ് എഇഎസ്എല്ലിന്റെ സ്മാര്‍ട്ട് മീറ്ററുകള്‍ക്കും ഹെഡ് എന്‍ഡ് ആപ്ലിക്കേഷനുകള്‍ക്കുമിടയില്‍ നിര്‍ണ്ണായകമായ ഡാറ്റകള്‍ തടസ്സമില്ലാതെ കൈമാറ്റം ചെയ്യുന്നതിനുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.

എയര്‍ടെല്ലിന്റെ ഐഒടി പ്ലാറ്റ്ഫോമായ ‘എയര്‍ടെല്‍ ഐഒടി ഹബ്ബ്’ വഴി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം സ്മാര്‍ട്ട് മീറ്ററുകളെ ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനും സഹായിക്കുന്നു. ആധുനികരീതിയിലെ വിശകലന, പ്രശ്‌ന നിര്‍ണയ കഴിവുകള്‍ ഉള്ള ഈ സംവിധാനത്തിനു തല്‍സമയത്ത് ഉള്‍ക്കാഴ്ച്ചകളും സേവനങ്ങളും നല്‍കാനുള്ള കഴിയും. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഊര്‍ജ ഉപഭോഗത്തിനുമേല്‍ മികച്ച നിയന്ത്രണം നല്‍കുന്നു. അസം, ആന്ധ്രപ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങളില്‍ നിന്നും 20 ദശലക്ഷത്തിലധികം സ്മാര്‍ട്ട് മീറ്ററുകളുടെ ഓര്‍ഡറാണ് ലഭിച്ചിട്ടുള്ളത്.

‘സര്‍ക്കാരിന്റെ നയ പരിഷ്‌കരണങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ഇന്ത്യയിലെ സ്മാര്‍ട്ട് മീറ്ററിങ്ങ് പദ്ധതി. സ്മാര്‍ട്ട്് ഗ്രിഡുകള്‍ സ്ഥാപിക്കുന്നതിനും ഊര്‍ജ മേഖലയെ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടേയും നിര്‍ണ്ണായക ഭാഗമാണ് ഈ മീറ്ററുകള്‍. ഊര്‍ജ സേവന കമ്പനികള്‍ക്ക് മികച്ച കവറേജും വിശ്വാസ്യതയും സുരക്ഷിതത്വവും നല്‍കി സ്മാര്‍ട്ട് മീറ്ററുകളെ കൈകാര്യം ചെയ്യാന്‍ എന്‍ ബി-ഐ ഒ ടി സാങ്കേതികവിദ്യ സഹായിക്കും. അദാനി ഗ്രൂപ്പുമായി ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഫലപ്രദമായ ഒരു ബന്ധം ഞങ്ങള്‍ ഉറ്റുനോക്കുകയാണ്. ഊര്‍ജോപയോഗ സൗകര്യങ്ങളെ ഡിജിറ്റല്‍വല്‍ക്കരിക്കാനുള്ള അവരുടെ ശ്രമത്തെ ഞങ്ങള്‍ പിന്തുണയ്ക്കും,” എയര്‍ടെല്‍ ബിസിനസ്സിന്റെ (ഇന്ത്യ) സി ഇ ഒ ഗണേഷ് ലക്ഷ്മിനാരായണന്‍ പറഞ്ഞു,

”ഇന്ത്യയുടെ റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം (ആര്‍ ഡി എസ് എസ്) വൈദ്യുതി വിതരണം ചെയ്യുന്ന രീതിയെ പൂര്‍ണ്ണമായും മാറ്റുകയാണ്. എ ഇ എസ് എല്‍ ഈ വിപ്ലവകരമായ മാറ്റത്തിന്റെ മുന്നണിയില്‍ അഭിമാനപൂര്‍വം നില്‍ക്കുന്നു . എല്ലാവര്‍ക്കും കൂടുതല്‍ സ്മാര്ട്ടും ഫലപ്രദവുമായ ഗ്രിഡ് എന്ന വീക്ഷണം സഫലമാക്കാനുള്ള നിര്‍ണ്ണായകമായ ചുവടുവയ്പ്പിന്റെ ഭാഗമാണ് എയര്‍ടെല്ലുമായുള്ള ഞങ്ങളുടെ പങ്കാളിത്തം. ഇരു സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന മേഖലകള്‍ക്ക് വലിയ മുന്നേറ്റമായിരിക്കും തന്ത്രപരമായ ഈ പങ്കാളിത്തം ഉണ്ടാക്കുക. ടി&ഡി മേഖലയിലെ ഞങ്ങളുടെ ആഴത്തിലുള്ള വൈദഗ്ധ്യവും എയര്‍ടെല്ലിന്റെ ദേശവ്യാപകമായുള്ള കരുത്തുറ്റ ശൃംഖലയും എന്‍ ബി- ഐ ഒ ടി യും 4ജി എല്‍ ടി ഇ എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ ഐ ഒ ടി സൗകര്യങ്ങളും കൂടിച്ചേരുകയാണ് ഇവിടെ. ഈ സംയോജനം ഇന്ത്യയിലുടനീളം ഞങ്ങള്‍ക്കുള്ള 20 ദശലക്ഷത്തിലധികം സ്മാര്‍ട്ട് മീറ്ററുകളുടെ ഓര്‍ഡറുകള്‍ കൊടുത്ത് തീര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് കരുത്തേകും. കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ വിവരം യഥാസമയം ലഭിക്കുകയും അതിനു മേല്‍ നിയന്ത്രണം നല്‍കുകയും ചെയ്യും ഈ സംവിധാനം. അതോടൊപ്പം തന്നെ വിതരണ ശൃംഖലയില്‍ ഉണ്ടാകുന്ന അപര്യാപ്തതകള്‍ കുറയ്ക്കുകയും ചെയ്യും,’ അദാനി എനര്ജി സൊല്യൂഷൻസ് ലിമിറ്റഡിന്റെ സി ഇ ഒ കണ്ടാർപ്പ് പട്ടേല്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *