വാണിജ്യവാഹന ഫിനാന്‍സ്; ടാറ്റ മോട്ടോഴ്‌സും ബന്ധന്‍ ബാങ്കും ധാരണാപത്രം ഒപ്പുവച്ചു

മുംൈബ- ഇന്ത്യയിലെ പ്രമുഖ വാണിജ്യവാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഉപഭോക്താക്കള്‍ക്ക് വാഹന വായ്പാ സൗകര്യം ഉറപ്പുവരുത്തുന്നതിന് പ്രമുഖ സ്വകാര്യ ബാങ്കായ ബന്ധന്‍ ബാങ്കുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വാണിജ്യ വാഹനങ്ങള്‍ വാങ്ങുന്നതിന് ആകര്‍ഷകമായ വ്യവസ്ഥകളില്‍ ധനസഹായം ലഭ്യമാക്കുകയാണ് ധാരണാപത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങള്‍ക്കെല്ലാം ഫിനാന്‍സ് ലഭ്യമാകും. ബാങ്കിന്റെ വിപുലമായ ശൃംഖലയും എളുപ്പത്തിലുള്ള തിരിച്ചടവ് വ്യവസ്ഥകളും ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും.

മികച്ച വാഹന വായ്പാ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബന്ധന്‍ ബാങ്കുമായി സഹകരണം ഉറപ്പാക്കിയതെന്ന് ടാറ്റ മോട്ടോഴ്‌സ് ട്ര്കസ് വിഭാഗം വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗള്‍ പറഞ്ഞു. ബിസിനസ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് പിന്തുണ നല്‍കുന്നതിന് മികച്ച വാഹന വായ്പാ സൗകര്യങ്ങളാണ് ഈ സഹകരണത്തിലൂടെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യ വാഹന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തിലാണ് ഫിനാന്‍സ് പദ്ധതി ക്രമീകരിച്ചിരിക്കുന്നതെന്ന് ബന്ധന്‍ ബാങ്ക് കണ്‍സ്യൂമര്‍ ലെന്‍ഡിങ് ആന്‍ഡ് മോര്‍ട്ട്‌ഗേജ്‌സ് മേധാവി സന്തോഷ് നായര്‍ പറഞ്ഞു. രാജ്യത്തെ വാണിജ്യ വാഹന വിപണിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമായ രീതിയില്‍ ഫിനാന്‍സിങ് പദ്ധതികള്‍ അവതരിപ്പിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സുമായുള്ള സഹകരണം ബാങ്കിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ടണ്‍ മുതല്‍ 55 ടണ്‍ വരെയുള്ള കാര്‍ഗോ വാഹനങ്ങളും 10 സീറ്റ് മുതല്‍ 51 സീറ്റ് വരെയുള്ള ഗതാഗത വാഹനങ്ങളുമെല്ലാം ടാറ്റ മോട്ടോഴ്‌സിന്റെ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. വര്‍ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ തരത്തില്‍ ചെറിയ വാണിജ്യ വാഹനങ്ങള്‍, പിക്ക് അപ്പ്, ട്രക്കുകള്‍, ബസുകള്‍ എന്നിവയെല്ലാം ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിക്കുന്നുണ്ട്. വാഹനങ്ങള്‍ക്ക് മികവാര്‍ന്ന തുടര്‍ സര്‍വീസും മറ്റു അനുബന്ധ പിന്തുണയുമെല്ലാം ഉറപ്പാക്കുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാര്‍ ഉള്‍പ്പെടുന്ന 2500 സേവനകേന്ദ്രങ്ങള്‍ ടാറ്റ മോട്ടോഴ്‌സിന് കീഴില്

Spread the love

Leave a Reply

Your email address will not be published. Required fields are marked *