തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഹാസ്യതാരം ബിനു ബി കമല്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് നിലമേലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്.ബസ് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് ഇരയുടെ പരാതി. പ്രതിയുടെ ശല്യം സഹിക്കാനാവാതെ പരാതിക്കാരി ബഹളം വച്ചതോടെ ബസ് നിറുത്തുകയായിരുന്നു. ഇതോടെ പ്രതി ബസില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന കോമഡി സ്റ്റാര്‍സിലൂടെയാണ് ബിനു ബി കമല്‍ ടെലിവിഷന്‍ രംഗത്ത് പ്രശസ്തനാകുന്നത്.













