വടക്കഞ്ചേരി തെരുവ് നായയുടെ കടിയേറ്റ് 5 പേര്‍ക്ക് പരുക്ക്


വടക്കഞ്ചേരി കണ്ണമ്പ്ര ചൂര്‍ക്കുന്നില്‍ തെരുവ് നായയുടെ കടിയേറ്റ് 5 പേര്‍ക്ക് പരുക്ക്. വളര്‍ത്ത് നായ്ക്കള്‍ക്കും കടിയേറ്റു. മേലേ ചൂര്‍ക്കുന്ന് കുന്നംപുള്ളി മേഖലയിലാണ് തിങ്കളാഴ്ച വൈകിട്ട് തെരുവ് നായയുടെ ആക്രമണം നടന്നത്. പ്രദേശവാസികളായ രഞ്ജിത് (34), ദേവകി (75), ആരുഷ് (7), രശ്മണി (60), കമലം (65) എന്നിവര്‍ക്കാണ് കടിയേറ്റത്.


ഇവരെ ആലത്തൂര്‍ താലൂക്ക് ഗവ.ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ എത്തിച്ച് വാക്‌സിനും മറ്റു ചികിത്സകളും നല്‍കി. കടിയേറ്റ വളര്‍ത്തുനായ്ക്കള്‍ക്ക് കണ്ണമ്പ്ര മൃഗാശുപത്രിയില്‍ നിന്നും ഡോക്ടറും സംഘവുമെത്തി വാക്‌സിനും ചികിത്സകളും ഉറപ്പാക്കിയതായി പഞ്ചായത്ത് മെമ്പര്‍ ലത വിജയന്‍ പറഞ്ഞു.




Sharing is Caring