കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി ; നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ


പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് വിനോദ യാത്രയ്ക്ക് പോയ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.36 പേർ ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല.


ഇതിൽ 24 പേർ അവധിയെടുക്കാതെയാണ് വിനോദ യാത്രയ്ക്ക് പോയത്. സർവ്വീസ് ചട്ടങ്ങൾ പ്രകാരമുളള അവധി, അവധിയുടെ കാരണം എന്നിവ പരിശോധിക്കും. ഔദ്യോഗിക ചട്ടങ്ങൾക്കപ്പുറത്തേക്ക് കൂട്ടായ നിലയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നതും അന്വേഷിക്കും. വിട്ടുവീഴ്ചയില്ലാത്ത സമീപനമാവും സർക്കാർ സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.




Sharing is Caring