നാലാം പാദത്തിലേയും 2023 സമ്പൂര്‍ണ്ണ വര്‍ഷത്തിലേയും ഫലങ്ങള്‍ പുറത്തുവിട്ട് കൊക്ക-കോള


കൊച്ചി: നാലാം പാദത്തിലെയും 2023 വര്‍ഷത്തെ സമ്പൂര്‍ണ ഫലങ്ങളും കൊക്ക-കോള പുറത്തുവിട്ടു. നാലാം പാദത്തില്‍ ഗ്ലോബല്‍ യുണിറ്റ് കെയ്സ് വോള്യം 2%-വും സമ്പൂര്‍ണ്ണ വര്‍ഷത്തില്‍ 2%-വും വളര്‍ന്നു.


മൊത്തം വരുമാനം നാലാം പാദത്തില്‍ 7% -വും സമ്പൂര്‍ണ്ണ വര്‍ഷത്തില്‍ 6%-വും വളര്‍ന്നു; ഓര്‍ഗാനിക് വരുമാനം (നോണ്‍-ജി എ എ പി) നാലാം പാദത്തില്‍ 12%-വും സമ്പൂര്‍ണ്ണ വര്‍ഷത്തില്‍ 12%-വും വളര്‍ന്നു.


ഇന്ത്യയിലേയും ബ്രസീലിലേയും വളര്‍ച്ചയുടെ ഫലമായി 2023 സമ്പൂര്‍ണ്ണ വര്‍ഷത്തില്‍ യൂണിറ്റ് കെയ്സ് വോള്യം 2% വളര്‍ന്നു. വികസ്വരവും വളര്‍ന്നു വരുന്നതുമായ വിപണികള്‍ 2% വളര്‍ന്നു. അതേസമയം 2022-ല്‍ റഷ്യയിലെ ബിസിനസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഭാഗിക തിരിച്ചടിക്ക് കാരണമായി. നാലാം പാദത്തില്‍ യൂണിറ്റ് കെയ്സ് വോള്യം 2% വളര്‍ന്നു. വികസ്വര, ഉയര്‍ന്നു വരുന്ന വിപണികള്‍ 4% വളര്‍ന്നു.

ഏഷ്യ പസഫിക് മേഖലയില്‍ യൂണിറ്റ് കെയ്സ് വോള്യം 2% വളര്‍ന്നു. ജ്യൂസ്, മൂല്യവര്‍ദ്ധിത ഡയറി, പ്ലാന്റ് അധിഷ്ഠിത ലഘുപാനീയ, സ്പാര്‍ക്ലിങ്ങ് ഫ്ളേവേഴ്സ് എന്നിവയിലുണ്ടായ വളര്‍ച്ചയാണ് പ്രാഥമികമായും കാരണമായത്. ഇന്ത്യയിലും ചൈനയിലുമാണ് ഈ മുന്നേറ്റം കൂടുതല്‍ ഉണ്ടായത്.

സമ്പൂര്‍ണ്ണ വര്‍ഷത്തില്‍ ഏഷ്യ പസഫിക് മേഖലയിലെ മൊത്തത്തിലുള്ള എന്‍ എ ആര്‍ ടി ഡി ലഘുപാനീയത്തിന്റെ മൂല്യ പങ്കാളിത്തം കമ്പനി നേടിയെടുത്തു. ഇന്ത്യയിലും ഫിലിപ്പൈന്‍സിലും ദക്ഷിണ കൊറിയയിലും ജപ്പാനിലും ഓഹരികളില്‍ ഉണ്ടായ നേട്ടങ്ങള്‍ ഇതിന് കാരണമായി.

സുസ്ഥിരമായ ദീര്‍ഘകാല വളര്‍ച്ചക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ഒരു സംവിധാനം കെട്ടിപ്പടുക്കുന്ന രീതിയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. കൊക്ക-കോളയുടെ ഫ്രാഞ്ചൈസി ബിസിനസ് മോഡല്‍ ലോകത്തുടനീളമുള്ള വിപണികളില്‍ പ്രാദേശിക സ്വഭാവത്തോടു കൂടിയുള്ള അതിശക്തമായ ആഗോള പാദമുദ്ര വികസിപ്പിച്ചെടുക്കുവാന്‍ കമ്പനിയെ സഹായിച്ചു. വിശ്വസ്തരും കഴിവുറ്റവരും പ്രചോദിതരുമായ ബോട്ട്‌ലിങ്ങ് പങ്കാളികളുമായി ചേര്‍ന്നു കൊണ്ട് ഒരു വ്യവസ്ഥ പരമാവധിയാക്കി എടുക്കുവാന്‍ കമ്പനി നിരന്തരം പ്രവര്‍ത്തിക്കുന്നു. ഇതുമൂലം ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്ന ബ്രാന്‍ഡുകള്‍ കെട്ടിപ്പടുത്ത് വളര്‍ത്തുന്നതില്‍ ശ്രദ്ധയൂന്നുവാന്‍ കഴിയുന്നു. കമ്പനി സ്വന്തമായി നടത്തി വരുന്ന ബോട്ടിലിങ്ങ് പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗം ഇന്ത്യയില്‍ നിലവിലുള്ള ഫ്രാഞ്ചൈസി ബോട്ട്‌ലര്‍മാര്‍ക്ക് കൈമാറിക്കൊണ്ട് റീഫ്രാഞ്ചൈസി പ്രവര്‍ത്തനം കമ്പനി ഈ അടുത്ത കാലത്ത് പൂര്‍ത്തിയാക്കിയിരുന്നു.



Sharing is Caring