പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ്; സം​സ്ഥാ​ന​ത്ത് ഇന്ന് ഉ​ന്ന​ത​ത​ല യോ​ഗം


തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു വ​ര​വി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ക്കു​മെ​ന്നു കേ​ന്ദ്രം സൂ​ച​ന ന​ല്‍​കി​യ​തോ​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നാ​യി ഇന്ന് ഉ​ന്ന​ത​ത​ല യോ​ഗം. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ രാ​വി​ലെ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ ചീ​ഫ്സെ​ക്ര​ട്ട​റി​യും വി​വി​ധ വ​കു​പ്പു​സെ​ക്ര​ട്ട​റി​മാ​രും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യും പ​ങ്കെ​ടു​ക്കും.


പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വി​ന് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി വി​ശ​ദ​മാ​യ പ​ദ്ധ​തി ആ​ദ്യ​മേ സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​പ്പ​ല്‍ മാ​ര്‍​ഗ​മു​ള്ള വ​ര​വി​ന്‍റെ കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ കൃ​ത്യ​മാ​യ ഉ​റ​പ്പ് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ഴ​ത്തെ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പി​ല്‍ ക​പ്പ​ല്‍​മാ​ര്‍​ഗ​വും ആ​ളു​ക​ളെ​യെ​ത്തി​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ട്. നാ​വി​ക​സേ​നാം​ഗ​ങ്ങ​ളോ​ടും സ​ജ്ജ​മാ​കാ​നാ​ണ് നി​ര്‍​ദ്ദേ​ശം.


ഈ ​സ്ഥി​തി​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും തു​റ​മു​ഖ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ കൂ​ടി ഒ​രു​ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.