കുട്ടികളിലെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂനിയർ റൈസിംഗ് സ്റ്റാർസ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ക്ലബ്ബ് മഹീന്ദ്ര


കൊച്ചി: മഹീന്ദ്ര ഹോളിഡേയ്‌സ് ആൻഡ് റിസോർട്ട്‌സ് ഇന്ത്യ ലിമിറ്റഡിൻ്റെ മുൻനിര ബ്രാൻഡായ ക്ലബ് മഹീന്ദ്ര, കുട്ടികളെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്‌ഫോമായ “ജൂനിയർ റൈസിംഗ് സ്റ്റാർസ്” അവതരിപ്പിച്ചു. നൃത്തം, അഭിനയം, ആലാപനം തുടങ്ങിയ വിഭാഗങ്ങളിൽ 60 സെക്കൻഡിൽ താഴെയുള്ള വീഡിയോകൾ റെക്കോർഡുചെയ്‌ത് അവരുടെ കഴിവുകളെ പ്രകടിപ്പിക്കുവാൻ ഇത് കുട്ടികളെ പ്രോത്സാഹിപ്പിക്കും. ഈ പ്ലാറ്റ് ഫോം 2024 മാർച്ച് വരെ തുടരും.


പ്രശസ്‌ത താരം സുനിൽ ഗ്രോവർ മുഖമാകുന്ന ക്യാപയിനിന്റെ വീഡിയോ പരസ്യവും ഈയിടെ പുറത്തിറക്കി. മത്സരാർത്ഥികൾക്ക് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വീഡിയോകൾ പങ്കിട്ടും ക്ലബ് മഹീന്ദ്രയെ ടാഗ് ചെയ്തും വെബ്‌സൈറ്റിൽ ലിങ്ക് നൽകിയും മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യാം https://membership.clubmahindra.com/sem-in/LP/junior-rising-stars/




Sharing is Caring