പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ആറര കിലോ കഞ്ചാവ് പിടികൂടി


റെയില്‍വേ സംരക്ഷണ സേനയുടെ പാലക്കാട് കുറ്റാന്വേഷണ വിഭാഗവും പാലക്കാട് എക്‌സൈസ് വിഭാഗവും സംയുക്തമായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി ആറര കിലോ കഞ്ചാവ് പിടികൂടി.
രണ്ടു പേര്‍ അറസ്റ്റില്‍.


ഇന്നലെ ഉച്ചയ്ക്ക് 12.15ന് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍നിന്നും രണ്ട് കിലോ കഞ്ചാവുമായി മലപ്പുറം കാലടി സ്വദേശികളായ മുഹമ്മദ് അന്‍സീബ് (20), അര്‍ജുന്‍ ദാസ് (19) എന്നിവരാണ് പിടിയിലായത്. ഒഡീഷയിലെ മുനിഗുഡായില്‍നിന്നും കഞ്ചാവ് വാങ്ങി ട്രെയിന്‍ മാര്‍ഗം പാലക്കാട് ഇറങ്ങി പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു.


വിപണിയില്‍ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവങ്ങളില്‍ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് കൊണ്ടുവന്നവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി എക്‌സൈസ്-ആര്‍.പി.എഫ്. വൃത്തങ്ങള്‍ അറിയിച്ചു.



Sharing is Caring