അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിനാല്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് 27ന് അവധി


സംസ്ഥാനത്തെ അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിനാല്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് 27ന് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 1,34,540 അധ്യാപകര്‍ ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നതിനാലാണ് എല്ലാ സ്‌കൂളുകള്‍ക്കും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചത്.ക്ലസ്റ്റര്‍ പരിശീലനത്തിനു മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.


എല്‍പി വിഭാഗത്തിന് ക്ലാസ് അടിസ്ഥാനത്തില്‍ പഞ്ചായത്ത് തലത്തിലും യുപി വിഭാഗത്തിന് വിഷയാടിസ്ഥാനത്തില്‍ ബിആര്‍സി തലത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിന് വിഷയാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ജില്ലാതലത്തിലുമാണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ നടക്കുന്നത്.




Sharing is Caring