ബംഗ്ലാദേശിലെ ആഭ്യന്തര പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. തലസ്ഥാനമായ ധാക്കയിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളുമാണ് റദ്ദാക്കിയത്.
നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനും ഇളവുകള്‍ നല്‍കുമെന്നും വിമാന കമ്പനി അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്. യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.














