സൗന്ദര്യമില്ലാത്ത നഗരങ്ങള്‍; യുവതലമുറ കേരളം വിട്ടു പോകുന്നതിന്റെ കാരണം അതെന്ന് ഹൈക്കോടതി

പുതുതലമുറ കേരളം വിട്ടു പോകാന്‍ കാരണം സൗന്ദര്യമില്ലാത്ത നഗരങ്ങള്‍ എന്ന് കേരളാ ഹൈക്കോടതി. കൊച്ചിയില്‍ ഒരു നടപ്പാതയും വൃത്തിയായി സൂക്ഷിക്കുന്നില്ലെന്നും വെറുതെ സ്ലാബിട്ടാല്‍ മാത്രം അത് സൗന്ദര്യമുള്ള നടപ്പാതയാകില്ലാ എന്നും ഹൈക്കോടതി പറഞ്ഞു.

‘നഗരങ്ങളിലെ നടപ്പാതകള്‍ ദൃശ്യ മലിനീകരണം ഉണ്ടാക്കുന്നവയാണ്. നടപ്പാതയുടെ കാര്യത്തില്‍ പൊലീസിന്റെ മേല്‍നോട്ടം ഉണ്ടായിരിക്കണം. വൃത്തിയായ നടപ്പാതകള്‍ നിര്‍മ്മിക്കാന്‍ കോടതി കൂടെ നില്‍ക്കും’, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
റോഡിലെ കേബിള്‍ കുരുക്കും ഗുരുതര പ്രശ്നങ്ങളും സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നടപ്പാതയില്‍ കാഴ്ച്ച പരിമിതര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ തടസപ്പെടുത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായും കോടതി ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്നത് അനിവാര്യമാണെന്നും അനധികൃത പാര്‍ക്കിങ് തടയാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അടുത്ത തവണ ഇതേ ഹര്‍ജി പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *