സിദ്ദിഖിന് ഇന്ന് നിർണായകം; മുൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം ​കോ​ട​തി പ​രി​ഗ​ണി​ക്കും

ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ന​ട​ൻ സി​ദ്ദി​ഖി​ന്‍റെ മുൻ​കൂ​ർ ജാമ്യാപേ​ക്ഷ സു​പ്രീം ​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് ബേ​ല എം ​ത്രി​വേ​ദി, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ്മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹർജി പ​രി​ഗ​ണി​ക്കു​ക. അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐശ്വ​ര്യ ഭാ​ട്ടി സം​സ്ഥാ​ന​ത്തി​നാ​യി ഹാ​ജ​രാ​കും. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ത്ത​ഗി​യാ​ണ് സി​ദ്ദി​ഖി​നാ​യി ഹാ​ജ​രാ​കു​ന്ന​ത്.

ത​നി​ക്കെ​തി​രാ​യ കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് സിദ്ദിഖിന്‍റെ വാ​ദം. സു​പ്രീം ​കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ തള്ളി​യാ​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ല്‍ സി​ദ്ദി​ഖ് കീ​ഴ​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.​

സിദ്ദിഖിനെ ഒളിവിൽ പോകാൻ സഹായിച്ചെന്ന സംശയത്തിൽ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *