ക്രോമയുടെ റിപ്പബ്ലിക് ഡേ സെയിൽ

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്നി-ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ റിപ്പബ്ലിക് ഡേ സെയിൽ പ്രഖ്യാപിച്ചു. ജനുവരി 28 വരെ നീണ്ടുനില്ക്കുന്ന സെയിലിൽ ക്രോമയിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിപുലമായ നിര ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും.

ടിവി, റഫ്രിജറേറ്റര്‍, എസി, വാഷിംഗ് മെഷീന്‍, മൊബൈൽ ഫോണുക‍ള്‍, ലാപ്ടോപ്പുകള്‍, വാട്ടര്‍ ഹീറ്റര്‍, മൈക്രോ ഓവന്‍, എയര്‍ ഫ്രയര്‍, മിക്സര്‍ ഗ്രൈൻഡറുകള്‍ എന്നിവയ്ക്കും ക്രോമ ബ്രാൻഡില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കും ആപ്പിള്‍, ഫിലിപ്സ്, എൽജി, സാംസംഗ്, ഡൈകിൻ, റെഡ്മി, ഫേബര്‍, ഐഎഫ്ബി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകള്‍ക്കും മികച്ച ഡീലുകള്‍ ക്രോമ ലഭ്യമാക്കിയിട്ടുണ്ട്.

റിപ്പബ്ലിക് ഡേ സെയിലിന്‍റെ ഭാഗമായി 999 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐയിൽ ഉത്പന്നങ്ങള്‍ ലഭ്യമാകും. പഴയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ എക്സ്ചേഞ്ച് ചെയ്ത് 5000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നേടുകയും ചെയ്യാം. തിരഞ്ഞെടുത്ത ബാങ്ക് ഓഫറുകള്‍ പ്രകാരം 10 ശതമാനം അധിക കിഴിവുണ്ട്.

ക്രോമ ബ്രാൻഡഡ് ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ട് ഉണ്ട്. ക്രോമയുടെ 7.5 കിലോ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ 1510 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐയില്‍ ലഭിക്കും. ക്രോമ 50 ഇഞ്ച് ഗൂഗിള്‍ ടിവിയും 1694 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ ൽ ലഭ്യമാണ്.

ക്രോമ അതിന്‍റെ മൊബൈല്‍, ടെക്നോളജി നിരയിലും ആകർഷകമായ ഓഫറുകള്‍ നല്കുന്നുണ്ട്. ഐഫോണ്‍ 15 ന്‍റെ വില പ്രതിമാസം 1954 രൂപയില്‍ ആരംഭിക്കുന്നു. ലാപ്ടോപ്പ് വാങ്ങുന്നവർക്ക് 9,990 രൂപയുടെ സൗജന്യ ആക്സസറികളും നല്കുന്നുണ്ട്.

ഗൃഹോപകരണ വിഭാഗത്തില്‍ എൽജി അള്‍ട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവികള്‍ പ്രതിമാസം 999 രൂപ മുതല്‍ ലഭ്യമാണ്. കൂടാതെ സാംസങ്ങിന്‍റെ 10 കിലോ 5 സ്റ്റാര്‍ ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകളുടെ വില 25,990 രൂപ ആണ്. സാംസങ്ങിന്‍റെ ഫ്രോസ്റ്റ് ഫ്രീ 236 ലിറ്റര്‍ റഫ്രിജറേറ്ററുകള്‍ 24,490 രൂപയില്‍ ആരംഭിക്കുന്നു, 12 മാസത്തെ ഇഎംഐ പ്ലാന്‍ ലഭ്യമാണ്.

വിവിധ വിഭാഗങ്ങളിലുടനീളമുള്ള ഈ ഓഫറുകള്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ നല്കാനുള്ള ക്രോമയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *