ഏഴ് ബോട്ടില്‍ മദ്യം ലൈവായി കുടിച്ച ചൈനീസ് സോഷ്യല്‍ മീഡിയ താരം മരിച്ചു


ബെയ്ജിംഗ്: സോഷ്യല്‍ മീഡിയയിലെ റീച്ചിനായി ഏതറ്റം വരെയും പോകുമെന്ന് അവസ്ഥയിലാണ് ഒരു കൂട്ടം പേര്‍. അതിനായി എന്തും ചെയ്യും എന്ന ഘട്ടത്തിലേക്ക് എത്തി ചേര്‍ന്നിരിക്കുന്നു.അത്തരമൊരു ദാരുണ സംഭവമാണ് സാന്‍കിയാംഗേ എന്ന 34 കാരന്റെ മരണത്തിലേക്ക് എത്തിച്ചത്. 34 കാരനായ സാന്‍കിയാംഗേ ‘ചൈനീസ് വോഡ്ക’ എന്ന് അറിയപ്പെടുന്ന ഏഴ് കുപ്പി ബൈജിയു ലൈവായി കുടിച്ച്‌ തീര്‍ത്ത് ഒടുവില്‍ മരണത്തിന് കീഴങ്ങുകയായിരുന്നു.


സോഷ്യല്‍ മീഡിയയില്‍ ഡ്രിങ്കിംഗ് ചാലഞ്ച് എന്ന് പറഞ്ഞാണ് സാന്‍കിയാംഗേ മദ്യപാനം തുടങ്ങിയത്. മെയ് 16 ന് പുലര്‍ച്ചെ ഒരു മണിക്കാണ് സാന്‍കിയാംഗേ തന്റെ ചാലഞ്ച് ആരംഭിച്ചത്. എത്രമാത്രം കുടിച്ചു എന്ന് അറിയില്ലെന്നും എന്നാല്‍ താന്‍ നോക്കുമ്ബോള്‍ നാലാമത്തെ കുപ്പി സാന്‍ അകത്താക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റ ഒരു സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.


30% മുതല്‍ 60% വരെയാണ് ബൈജിയുവിലെ ആല്‍ക്കഹോള്‍ അളവ്. ലൈവ് കഴിഞ്ഞ് 12 മണിക്കൂറിന് ശേഷം സാന്‍ഗിയോ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. അമിത മദ്യപാനം മൂലമാണ് അദ്ദേഹം മരിച്ചതെന്നും അന്നു രാവിലെ സംസ്‌കരിച്ചെന്നും ഷാങ്യു ന്യൂസ് സ്ഥിരീകരിച്ചു. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പിലായിരുന്നു സാന്‍കിയോയുടെ ചാലഞ്ച്. ചാലഞ്ചില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങളും പരാജയപ്പെടുന്നവര്‍ക്ക് ശിക്ഷകളും ഇതില്‍ കാഴ്ചക്കാരില്‍ നിന്നും സ്ഥിരമാണ്.

ഇതിന് മുന്‍പും മദ്യപാനം സംബന്ധിച്ച പോസ്റ്റുകള്‍ സാന്‍ഗിയോ പങ്ക് വെക്കാറുണ്ടായിരുന്നു. ഇതിന് പലതവണ ഇയാളെ ആപ്പില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു.എന്നാല്‍ പുതിയ അക്കൗണ്ടുകള്‍ തുറന്ന് അദ്ദേഹം നിരോധനം മറികടക്കുക പതിവായിരുന്നു.



Sharing is Caring