ആശ്വസിക്കാം; സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകളില്ല; 61 പേര്‍ രോഗമുക്തരായി, രോഗബാധിതര്‍ 34 മാത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രോഗബാധ ഉണ്ടായിരുന്ന 61 പേരുടെ റിസള്‍റ്റ് നെഗറ്റീവായി. ഇവര്‍ ഇന്ന് ആശുപത്രി വിടും. ഇതോടെ ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണം 34 പേര്‍ മാത്രമായി.