തനിക്ക് മുമ്പും പാകിസ്താന്‍ ക്രിക്കറ്റില്‍ ഒത്തുകളിച്ചവരുണ്ടെന്നും അവരില്‍ പലരും ഇപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗമാണെന്നും മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫ്. തന്നെപോലെ ചിലര്‍ക്ക് മാത്രമേ രണ്ടാമതൊരു അവസരം ലഭിക്കാതിരുന്നിട്ടുള്ളൂവെന്നും ക്രിക്ഇന്‍ഫോക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 2010ല്‍ കുപ്രസിദ്ധമായ നോബോള്‍ സ്‌പോട്ട് ഫിക്‌സിങില്‍ കുടുങ്ങിയാണ് മുഹമ്മദ് ആസിഫ് ക്രിക്കറ്റിന് പുറത്താകുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ബോധപൂര്‍വ്വം നോബോളുകള്‍ എറിഞ്ഞുവെന്ന കുറ്റമാണ് മുഹമ്മദ് ആസിഫിനെതിരെ അന്ന് ചുമത്തപ്പെട്ടത്. സല്‍മാന്‍ ഭട്ടും മുഹമ്മദ് ആമിറും ഇതില്‍ പങ്കാളികളായിരുന്നു. ആസിഫിനും ഭട്ടിനും ഏഴ് വര്‍ഷവും ആമിറിന് അഞ്ച് വര്‍ഷവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുംവിലക്കായിരുന്നു ശിക്ഷയായി ലഭിച്ചത്. 2015ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ആമിര്‍ നിലവില്‍ പാക് ടീമില്‍ അംഗമാണ്.














