ആരോഗ്യമന്ത്രിയുടെ ഓഫിസിലെ കോഴക്കേസിലെ മുഖ്യപ്രതി കെ. പി. ബാസിത്തിനെ ഇന്ന് ചോദ്യം ചെയ്യും


ആരോഗ്യമന്ത്രിയുടെ ഓഫിസിലെ കോഴ ആരോപണക്കേസിലെ മുഖ്യപ്രതി കെ. പി. ബാസിത്തിനെ ഇന്ന് ചോദ്യം ചെയ്യും. കെ. പി. ബാസിത്തിനെ തിരുവനന്തപുരത്ത് എത്തിച്ചു. പുലർച്ചെ 5:30 തോടെയാണ് ബാസിത്തിനെ കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നിന്നാണ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്.ഹരിദാസൻ്റെ രഹസ്യമെഴിയും ഇന്ന് രേഖപ്പെടുത്തും.


ഡോക്ടർ നിയമനത്തിനായി ഒരു ലക്ഷം രൂപ കോഴ വാങ്ങിയത് ബാസിത്താണെന്ന് ഹരിദാസന്‍ മൊഴി നല്‍കിയിരുന്നു. മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് ബാസിത്ത് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്നും ഹരിദാസന്റെ മൊഴിയിലുണ്ട്. എന്നാൽ മന്ത്രിയുടെ പിഎക്കെതിരെ ആരോപണം ഉന്നയിക്കാൻ ബാസിത്ത് എന്തിന് ഭീഷണിപ്പെടുത്തിയെന്നാണ് പൊലിസിന്റെ അന്വേഷണം.




Sharing is Caring