അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രമുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ജയിലില്‍ പ്രത്യേക മുറി. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
73 കാരനായ നായിഡുവിന്റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ പ്രത്യേക മുറി ഒരുക്കണമെന്ന് ജയില്‍ സൂപ്രണ്ടിനോട് എസിബി കോടതി നിര്‍ദ്ദേശിച്ചിരുന്നു.സഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ് നായിഡു.













